മനോഹരമായ പ്രണയ ചിത്രം ‘ദേവദാസ്’ എത്തിയിട്ട് 19 വർഷം , അപൂർവ ചിത്രങ്ങളുമായി ഷാരൂഖ് ഖാൻ

0
70

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമാണ് ‘ദേവദാസ്’. ചിത്രം പുറത്തിറങ്ങിയിട്ട് 19 വർഷം പൂർത്തിയാക്കുകയാണ്. ലീല ബൻസാലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ- ഐശ്വര്യ റായ് ജോഡികൾ ഒന്നിച്ചെത്തി 2002 ൽ ഇറങ്ങിയ ദേവദാസിന്റെ ബഡ്ജറ്റ് 50 കോടി ആയിരുന്നു. അതുവരെ ബോളിവുഡിൽ പിറവി കൊണ്ട ചിത്രങ്ങളെ വച്ചു നോക്കുമ്പോൾ ഏറ്റവും പണച്ചെലവേറിയ ചിത്രവും ദേവദാസ് ആയിരുന്നു.

ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത് എന്നിവർ മത്സരിച്ചു അഭിനയിച്ച ചിത്രത്തിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ.ചിത്രത്തിന്റെ ഷൂട്ടിംഗിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ആദ്യ ഫോട്ടോയിൽ ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പം എസ്ആർകെയും മാധുരിയും ഉൾപ്പെടുന്നു. രണ്ടാമത്തെ ചിത്രത്തിൽ ഐശ്വര്യ, എസ്‌ആർ‌കെ എന്നിവ ഉൾപ്പെടുന്നു, അവസാന ഫോട്ടോയിൽ, ദേവ് ആയി എസ്‌ആർ‌കെ, ചുന്നി ബാബുവായി ജാക്കി ഷ്രോഫ്. ഷാരൂഖ് ഖാൻ പങ്കുവെച്ച ചിത്രങ്ങൾ ആരാധകൻ ഏറ്റടുത്തിരിക്കുയാണ്. 19 വർഷത്തിനു ശേഷവും ദേവദാസിനെ ഏറെ ആരാധിക്കുന്നവരാണ് മലയാളികൾ ഉൾപ്പടെയുള്ളവർ.