സംപൂജ്യൻറെ വെളിപാടുകൾ

0
82

കെ സുരേന്ദ്രൻ വീണ്ടും വീണ്ടും തള്ള് തുടങ്ങിയിട്ടുണ്ട്. കെടന്നുറങ്ങുമ്പോ ഓരോന്ന് സ്വപ്നം കാണും. പിറ്റേന്ന് അത് വിളിച്ചുപറയും. അത് ഏറ്റുപിടിക്കുന്ന പത്രക്കാർ നാറുകയും ചെയ്യും. മുഖ്യമന്ത്രി എന്ന് കേക്കുമ്പോ സുരേന്ദ്രന് എന്തോ കാര്യമായ കുഴപ്പമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടുകാർ നല്ല കണക്കിന് കൊടുത്തതാണ്.

എന്നിട്ടും സുരേന്ദ്രൻജിയുടെ തലക്കകത്ത് വെളിച്ചം കയറിയിട്ടില്ല. കോടികൾ കുഴൽപ്പണ രൂപത്തിൽ കടത്തിയത് പിടിച്ചപ്പോ, അകപ്പെടുമെന്നു ഉറപ്പായപ്പോ പേടിച്ചു മുട്ടുവിറക്കുന്ന സുരേന്ദ്രന് മുഖ്യമന്ത്രി എന്ന് കേക്കുമ്പോ വിറ കൂടുക സ്വാഭാവികം. എന്ത് പറഞ്ഞാലും മുഖ്യമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രീടെ ഓഫീസ് എന്നിങ്ങനെ മാത്രമേ പറയു.

അല്ലേലും ഉണ്ടായില്ല വേദി വെക്കാൻ സുരേന്ദ്രൻ വലിയ വിദഗ്ധൻ ആണെന്ന് ബിജെപിക്കാർ തന്നെ അടക്കം പറയുന്നുണ്ട്. മുഖ്യമന്ത്രി, മുഖ്യമന്ത്രീടെ ഓഫീസ് എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോ ആശാൻ കോടീശ്വരനായി എന്നല്ലാതെ ബിജെപി അക്കൗണ്ട് മൊത്തം സിറോ ബാലൻസ് ആക്കിയ മിടുക്കൻ എന്നാണ് ബിജെപിക്കാർ തന്നെ പറയുന്നത്.