ദുബൈയിലെ ജെബൽ അലി തുറമുഖത്ത് വൻ സ്ഫോടനം

0
89

ദുബൈയിലെ ജെബൽ അലി തുറമുഖത്ത് വൻ സ്ഫോടനം. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വൻ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജെബൽ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ വലിയ തീപിടിത്തമുണ്ടായതായും നഗരത്തിലുടനീളം പ്രകമ്ബനം അനുഭവപ്പെട്ടതായും അധികൃതർ അറിയിച്ചു.

മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. ലോകത്തിലെ ഒമ്ബതാമത്തെ വലിയ തുറമുഖവും ഈ മേഖലയിലെ ഏറ്റവും വലിയ തുറമുഖവുമാണ് ജെബൽ അലി.
കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.