ഇന്ധന വില വർധനയെ ട്രോളി ബോളിവുഡ് താരം സണ്ണി ലിയോൺ

0
141

രാജ്യത്ത് ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധ ട്രോൾ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ട്രോൾ.

ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി കുറിക്കുന്നത്. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്.