മിസ്റ്ററി ത്രില്ലർ ഒരുക്കാൻ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു

0
72

 

 

ദൃശ്യം 2ന്റെ വിജയത്തിനു ശേഷം മിസ്റ്ററി ത്രില്ലർ ഒരുക്കാൻ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു. ഈ വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് ജീത്തു. മിസ്റ്ററി ത്രില്ലർ ആണ് ഒരുങ്ങുന്നതെന്നും നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാൾ മുൻപേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്റേതായിരിക്കും. സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയാലുടൻ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നും ജീത്തു പറയുന്നു.