രജനികാന്ത് ചിത്രം ‘അണ്ണാത്ത’ യുടെ റിലീസ് പ്രഖ്യാപിച്ചു

0
73

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് രജനികാന്ത് ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ചിത്രം പ്രദർശിപ്പിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് അണിയറപ്രവർത്തകരിൽ നിന്ന് സ്ഥിരീകരണമുണ്ടായിരുന്നില്ല.

നവംബർ 11ന് ചിത്രം റിലീസ് ചെയ്യുമെന്ന് സൺ പിക്‌ചേഴ്‌സ് അറിയിച്ചു. തിയറ്ററുകളിലൂടെയാണ് പുറത്തിറക്കുക.സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്നും നിർമാതാക്കൾ അറിയിച്ചു. റിലീസ് പ്രഖ്യാപനത്തിനൊപ്പം സൂപ്പർസ്റ്റാറിന്റെ പിന്നിൽ നിന്നുള്ള അണ്ണാത്ത ലുക്കും നിർമാതാക്കൾ പങ്കുവച്ചിട്ടുണ്ട്.