‘കൊവിഡ് മരണ കണക്കുകൾ മനപ്പൂർവ്വം മറച്ചു വെക്കേണ്ട ആവശ്യമില്ല’; പരാതികൾ പരിശോധിക്കും: വീണാ ജോർജ്‌

0
79

 

സംസ്‌ഥാനത്ത്‌ കോവിഡ് മരണങ്ങൾ മനഃപൂർവം മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. പരാതികൾ പരിശോധിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചികിത്സിച്ച ഡോക്ടറോ മെഡിക്കൽ സൂപ്രണ്ടോ ആണ് മരണം സ്ഥിരീകരിക്കുന്നത്. കോവിഡ്‌ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. ആ മാനദണ്ഡങ്ങൾ മാറ്റാൻ കേരളത്തിനാകില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്‌ മാറ്റങ്ങൾ വേണമെങ്കിൽ നിർദ്ദേശിക്കേണ്ടത്‌.

ൃകോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല. മരണങ്ങൾ റിപ്പോർട്ട് ചെയ്യാനായി പുതിയ സർക്കാർ വന്നശേഷം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. 24 മണിക്കൂറിനകം ആശുപത്രികൾ മരണം റിപ്പോർട്ട് ചെയ്തിരിക്കണം. ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയെങ്കിൽ വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.