മദ്രാസ് ഐഐടിയിൽ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകൻ രാജിവച്ചു. ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്എസ്എസ്) വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫ. വിപിൻ പി. വീട്ടിലാണ് രാജിവെച്ചത്.
2019 മുതൽ നേരിട്ടത് കടുത്ത ജാതി വിവേചനമാണെന്ന് ഇ-മെയിൽ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തിൽ വിപിൻ പറയുന്നു. മദ്രാസ് ഐഐടിയിൽ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിൻ ആവശ്യപ്പെട്ടു.
ഇതിനിടെ, മദ്രാസ് ഐഐടിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രൊജക്റ്റ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ നായരാണ് മരിച്ചത്. ലാബിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.