ഫഹദിന്റെ ‘മാലിക്ക്’ ആമസോൺ പ്രൈമിൽ, റിലീസ് തീയതി പ്രഖ്യാപിച്ചു

0
51

 

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം ‘മാലിക്കി‘ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 15ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം പുറത്തുവിട്ടത്. നിമിഷ സജയനാണ് ഫഹദ് ഫാസിലിൻ്റെ നായികയായി അഭിനയിക്കുക.

27 കോടിയോളം മുതൽമുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോൺ വർഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകൾ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.