Thursday
18 December 2025
20.8 C
Kerala
HomeKeralaമുൻ ഇന്ത്യൻ ഫുട്‌ബോൾ താരം എം പ്രസന്നൻ അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം എം പ്രസന്നൻ അന്തരിച്ചു

 

ഇന്ത്യൻ മുൻ ഫുട്‌ബോൾ താരം എം പ്രസന്നൻ (73) അന്തരിച്ചു. മുംബൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്.

രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായി പ്രസന്നൻ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രശസ്തമായ മിക്ക ടൂർണ്ണമെന്റുകളിലും വിവിധ ടീമുകൾക്കായി കളിച്ചു. മെർ ഡേക്ക കപ്പിൽ ഉൾപ്പെടെ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞു. മഹാരാഷ്ട്ര ജൂനിയർ ടീമിന്റെ പരിശീലകനുമായിരുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ആശയാണ് പ്രസന്നന്റെ ഭാര്യ. മക്കൾ: ഷനോദ് (ബിസിനസ്), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക് മുംബൈ). മരുമക്കൾ: ഷൈനി, സംഗീത ( എസ്.ബി.ഐ മുംബൈ). സഹോദരങ്ങൾ: ലില്ലി (റിട്ട. ബി.എസ്.എൻ.എൽ), പ്രസീല, പ്രേമലത, പ്രേമരാജൻ (ഓർക്കെ മിൽസ് മുൻ ഫുട്ബാൾ താരം), ഷീല, പരേതരായ മനുമോഹൻ (റിട്ട.കോംട്രസ്റ്റ് ), ബാബുരാജ്.

 

RELATED ARTICLES

Most Popular

Recent Comments