ആൻഡ്രോയ്ഡ് യൂസേഴ്സിനായി പുതിയ ഫീച്ചറുമായി ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ലിക്സ്

0
107

 

ആൻഡ്രോയ്ഡ് യൂസേഴ്സിനായി പുതിയ ഫീച്ചറുമായി ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ലിക്സ്. ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന മൊബൈലിലും ടാബ്ലെറ്റുകളിലും ചിത്രങ്ങളും സീരീസുകളും ഡൗൺലോഡ് പൂർത്തിയാകുന്നതിന് മുമ്പ് കാണാൻ കഴിയുന്ന ‘പാർഷ്യൽ ഡൗൺലോഡ്’ ഫീച്ചറാണ് നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കിയത്. നേരത്തെ ഓഫ്ലൈനായി ഒരു നെറ്റ്ഫ്‌ലിക്സ് ടൈറ്റിൽ കാണുന്നതിന് ഡിവൈസിലേക്ക് പൂർണമായി ഡൗൺലോഡ് ചെയ്യേണ്ടത് ആവശ്യമായിരുന്നു.

2016ലാണ് നെറ്റ്ഫ്‌ലിക്സ് ഓഫ്ലൈൺ സ്ട്രീമിങ്ങിനായി ഡൗൺലോഡ് ഫീച്ചർ കൊണ്ടുവന്നത്. യാത്ര ചെയ്യുന്നവർക്കും നെറ്റ്വർക്ക് കുറവുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത് ഏറെ ഗുണം ചെയ്തിരുന്നു. പുതിയതായുള്ള ‘പാർഷ്യൽ ഡൗൺലോഡ്’ ഫീച്ചർ ഉപയോഗിച്ച് പൂർണമായി ഡൗൺലോഡ് ചെയ്യാതെ തന്നെ ഉപയോക്താകൾക്ക് ‘ടൈറ്റിലുകൾ’ കാണാൻ കഴിയുമെന്നത് കൂടുതൽ പേരെ നെറ്റ്ഫ്‌ലിക്സിലേക്ക് ആകർഷിക്കുമെന്നത് ഉറപ്പാണ്.

ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ‘പാർഷ്യൽ ഡൗൺലോഡ്’ ഫീച്ചർ നിലവിൽ ലഭ്യമാകുക. വരും മാസങ്ങളിൽ ഐഒഎസ് പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഈ ഫീച്ചർ പരിശോധിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഉപയോക്താക്കൾ കണ്ടുകൊണ്ടിരിക്കുന്ന സീരീസിന്റെ പഴയ എപിസോഡുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുകയും പുതിയത് ഡൗൺലോഡ് ചെയ്യുന്നതുമായി ‘സ്മാർട്ട് ഡൗൺലോഡ്’ ഫീച്ചർ ഇപ്പോൾ ഐഒഎസിൽ ലഭ്യമാണ്.