ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി; വീടുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

0
66

ലക്ഷദ്വീപിലെ സംഘി അഡ്മിനിസ്റ്റേറ്റർ പ്രഫുൽ പട്ടേലിന് വീണ്ടും തിരിച്ചടി. ദ്വീപിലെ വീടുകൾ പൊളിച്ചുനീക്കുന്ന ഭരണകൂടത്തിന്റെ നടപടി ഹൈക്കോടതി തടഞ്ഞു. കടലിനോട് 20 മീറ്റര്‍ ദുരപരിധിയുള്ള കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു.

കവരത്തി സ്വദേശികളായ ഉബൈദുള്ള, ഖാലിദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജവിജയരാഘവന്റെ ഉത്തരവ്. ചട്ടലലംഘനം ആരോപിച്ച്‌ നോട്ടീസ് നല്‍കാന്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ക്ക് അധികാരമില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടിസിന് ഹര്‍ജിക്കാര്‍ക്ക് മറുപടി നല്‍കാമെന്നും ഹര്‍ജിക്കാരെ കോടതിയുടെ അനുതിയില്ലാതെ ഒഴിപ്പിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.
കടല്‍ തീരത്തിന് 20 മീറ്ററിനുള്ളില്‍ നില്‍ക്കുന്ന വീടുകളും ശുചിമുറികളും പൊളിച്ചു നീക്കാനാണ് ദ്വീപ് ഭരണകൂടം നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും ദ്വീപ് ഭരണകൂടം പറയുന്നു. കവരത്തിയില്‍ 102 വീടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. 30-ാം തിയതിക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നായിരുന്നു മുന്നറിയിപ്പ്.