Wednesday
17 December 2025
31.8 C
Kerala
HomeKeralaപി.എസ്.സി പരീക്ഷാ തീയതിയിൽ മാറ്റം

പി.എസ്.സി പരീക്ഷാ തീയതിയിൽ മാറ്റം

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ
പുനസ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്ത് മാസം 17 -ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത
അറിയിപ്പ് നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 2021 ആഗസ്ത് 3
മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

RELATED ARTICLES

Most Popular

Recent Comments