ആ​ർ​സി​സി​യി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്ന് മ​രി​ച്ച ന​ജീ​റ​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം

0
101

 

ആ​ർ​സി​സി​യി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീ​ണ് മ​രി​ച്ച യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ജീ​റ മോ​ൾ (22) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.

മേ​യ്15​ന് ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ലി​ഫ്റ്റ് ത​ക​ർ​ന്ന് ന​ജീറ​യ്ക്ക് ത​ല​ച്ചോ​റി​നും തു​ട​യെ​ല്ലി​നും പ​രി​ക്കേ​റ്റ​ത്.