പ്രേമം നിരസിച്ചു ; യു​വ​തി​യെ യു​വാ​വ് വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ന്നു, പ്ര​തി പി​ടി​യി​ൽ

0
72

 

പെ​രിന്ത​ൽ​മ​ണ്ണ​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വ് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. ഏ​ലം​കു​ളം കു​ന്ന​ക്കാ​ട് ബാ​ല​ച​ന്ദ്ര​ൻറെ മ​ക​ൾ ദൃ​ശ്യ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി കു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി വി​നീ​ഷി​നെ (21) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ആ​ക്ര​മ​ണ​ത്തി​ൽ ദൃ​ശ്യ​യു​ടെ സ​ഹോ​ദ​രി ദേ​വ​ശ്രീ​ക്ക് (13) ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ട്ടി​യെ പെ​രിന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്ന് രാവിലെ 8 മണിയോടെ പ്രതി വിനീഷ് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും രണ്ടാം നിലയിലുള്ള മുറിയിലെത്തി ദൃശ്യയേയും സഹോദരി ദേവശ്രീയേയും ആക്രമിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് വിനീഷ് ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത്. പ്രേമം നിരസിച്ചതാണ് പ്രകോപന കാരണെമന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാ​ത്രി​യി​ൽ ബാ​ല​ച​ന്ദ്ര​ൻറെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ചെ​രു​പ്പ്-​ബാ​ഗ് ക​ട ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബാ​ല​ച​ന്ദ്ര​ൻ ഇ​വി​ടേ​ക്കു​പോ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ വി​നീ​ഷ് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്നു​ക​യ​റി​യ വിനീ​ഷ് ദൃ​ശ്യ​യെ കു​ത്തി​വീ​ഴ്ത്തി. ത​ട​യാ​ൻ എ​ത്തി​യ ദേ​വ​ശ്രീ​ക്കും കു​ത്തേ​റ്റു. ഇ​തി​നു ശേ​ഷം വി​നീ​ഷ് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. ദൃ​ശ്യ​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്നും ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പെ​ടാ​നാ​ണ് വി​നീ​ഷ് ശ്ര​മി​ച്ച​ത്.

ഓ​ട്ടോ​യി​ൽ ക​യ​റി​യ വി​നീ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ സം​ഭ​വം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഓ​ട്ടോ ഡ്രൈ​വ​റെ മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​ർ വി​നീ​ഷു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ളെ കൈ​മാ​റു​ക​യും ചെ​യ്തു.

ബാ​ല​ച​ന്ദ്ര​ൻറെ ക​ട ക​ത്തി​ച്ച​ത് വി​നീ​ഷ് ആ​യി​രി​ക്കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ബാ​ല​ച​ന്ദ്ര​നെ വീ​ട്ടി​ൽ​നി​ന്നും മാ​റ്റാ​ൻ പ്ര​തി ന​ട​ത്തി​യ ശ്ര​മ​ത്തി​ൻറെ ഭാ​ഗ​മാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. പ്ര​തി ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.