സുശാന്തിന്റെ വേർപാടിന് ഒരു വയസ്

0
86

 

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ ആകസ്മിക വേർപാടിന് ഒരു വയസ്. 2020 ജൂൺ 14 നാണ് മുബൈയിലെ സുശാന്തിന്റെ വസതിയിലെ കിടപ്പുമുറിയിൽ താരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം. വിടവാങ്ങി ഒരാണ്ട് തികയുമ്പോഴും സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല.സുശാന്ത് വിഷാദ രോ​ഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങൾ പുറത്ത് വന്നു.

അതിനിടെ സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയർന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ കേസിൽ ചോദ്യം ചെയ്തു.

സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയിലെ മയക്കുമരുന്ന് ഉപയോഗവും ഉയർന്നുവന്നു. കേസിൽ റിയയും സഹോദരന് ഷൗവിക് ചക്രവർത്തിയും അറസ്റ്റിലായി. ഒരു മാസത്തോളം ജയിലിൽ കിടന്ന റിയ അടുത്തിടെയാണ് പുറത്തിറങ്ങിയത്.