നാദിർഷ -ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യും

0
81

 

നാദിർഷ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യും. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ ഉർവശി യാണ് നായികാ.

ചിത്രം നേരിട്ടുള്ള ഒടിടി റിലീസിലേക്ക് നീങ്ങില്ലെന്നും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് നാദിർഷ.
ഇതുവരെ ചെയ്തതിൽ ഏറ്റവും രസകരമായ ചിത്രമാണ് ഇതെന്നും തിയറ്ററുകളിൽ ആൾക്കൂട്ടത്തിലിരുന്നാണ് ചിത്രം മികച്ച നിലയിൽ ആസ്വദിക്കാനാകുക എന്നും നാദിർഷ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രവുമായാണ് ദിലീപ് എത്തുന്നത് 60കാരനായാണ്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂൺ ഫെയിം വൈഷ്ണവിയും ദിലീപിന്റെയും ഉർവശിയുടെയും മക്കളായി അഭിനയിക്കുന്നു.