കാർത്തിക് സുബ്ബരാജ് – ജോജു ജോർജ്ജ് ചിത്രം ജഗമേ തന്തിരത്തിൽ ജെയിംസ് കോസ്‌മോ

0
96

ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രം നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുകയാണ്. ധനുഷിനു പുറമെ ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ജോജുവിന്റെ ഏതിരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ജെയിംസ് കോസ്മോ വേഷമിടുന്നത്. ട്രോയ്, ബ്രേവ് ഹാർട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ജെയിംസ് കോസ്മയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് ജോജു പറയുന്നു.

ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ജഗമേ തന്തിരത്തിൽ ശിവദാസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റർ റോളിലാണ് ജോജു ജോർജ്ജ് എത്തുന്നത്. ജൂൺ 18-ന് നെറ്റ്ഫ്ളിക്സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യും.