എൽഡിഎഫ് എംപിമാർ ജൂൺ 10ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പിൽ ധർണ നടത്തും

0
66

ജൂൺ 4 എൽഡിഎഫ് എംപിമാർ ജൂൺ 10 ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പിൽ ധർണ നടത്തും. ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ യാണ് സമരം. ലക്ഷദ്വീപിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ നേരിൽ കണ്ടു മനസ്സിലാക്കാനും, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,

അഡ്മിനിസ്ട്രേഷൻ അധികൃതർ എന്നിവരെ നേരിൽ കാണാനുമാണ് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം.വി. ശ്രേയാംസ് കുമാർ, വി. ശിവദാസൻ, എ.എം. ആരിഫ് , ജോൺ ബ്രിട്ടാസ്, കെ. സോമപ്രസാദ് എന്നിവർ ലക്ഷദ്വീപിലേക്ക് പോകാൻ തീരുമാനിച്ചത്. പാർലമെൻ്റ് മെമ്പർ മാർക്ക് യാത്രാ അനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടി ജനാധിപത്യവിരുദ്ധവും പാർലമെൻ്റിനെ അവഹേളിക്കുന്നതിന് സമവുമാണ്. ഈ നടപടിക്കെതിരെ ശബ്ദമുയർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എളമരംകരീം എംപി