തിരുവനന്തപുരം നഗരത്തിൽ സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപകമാക്കാൻ കെ.എസ്.ആർ.ടി.സി

0
77

 

തിരുവനന്തപുരം നഗരത്തിൽ സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപകമാക്കാൻ കെ.എസ്.ആർ.ടി.സി. നഗരത്തിനുള്ളിലെ ഇടറോഡുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്നതിനാണ് പുതിയ നടപടി.

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും അടുത്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവ്വീസുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

ആകർഷകമായ നിരക്കുകളിൽ ഒരു ദിവസം യാത്ര ചെയ്യാൻ കഴിയുന്ന പാസുകളും ഈ ബസുകൾക്കായി നടപ്പിലാക്കുന്നതാണ്. തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനത്തിൽ നാഴികക്കല്ലാവുന്ന ഈ ഗതാഗത സംവിധാനത്തിന് അനുയോജ്യമായ പേരും, ഈ സർവ്വീസ് നടത്തുന്ന ബസുകൾ ചുമപ്പ്, നീല, പച്ച, ഓറഞ്ച്, പർപ്പിൾ, വയലറ്റ് കളർ കോഡുകളാണ് വിവിധ റൂട്ടുകൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. .