എന്‍ഡിഎയില്‍ ചേരാന്‍ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷംരൂപ നല്‍കി; ബിജെപിയുടെ കുഴല്‍പ്പണ ഇടപാട് തുറന്നുകാട്ടി ശബ്ദരേഖ

0
114

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ ബിജെപി സംസ്ഥാനത്തുടനീളം ഒഴുക്കിയ കോടികളുടെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നു. കൊടകര കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം സുരേന്ദ്രനിലേക്ക് എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് പുതിയ വിവാദം.