വ്യവസായമന്ത്രി പി രാജീവിന് കോവിഡ്, മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

0
75

വ്യവസായമന്ത്രി പി രാജീവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാൽ ആൻറിജൻ ടെസ്‌റ്റ്‌ ചെയ്‌തു നോക്കുകയായിരുന്നുവെന്ന്‌ പി രാജീവ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ അറിയിച്ചു. ‘‘രണ്ടു വാക്സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യുകയായിരുന്നു. ആൻറിജനിൽ തന്നെ പോസറ്റീവ് . കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ.’’ രാജീവ്‌ പോസ്‌റ്റിൽ പറഞ്ഞു.