ബിജെപിയിൽ യുദ്ധം തുടങ്ങി കൂടുതൽ നേതാക്കളെ കുത്തിവീഴ്ത്തും

0
55

 

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപിക്കാർ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കൊള്ളയടിച്ച കേസിൽ ബിജെപിയിൽ ഒളിയുദ്ധം തുടങ്ങി. തൃശൂരിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിനുപിന്നാലെ കൂടുതൽ
നേതാക്കൾക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നു. കുഴൽപ്പണക്കടത്തുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെ വിമർശിച്ച യുവമോർച്ച നേതാവ് ഹിരണിനെയാണ് ഒരു സംഘം കഴിഞ്ഞദിവസം കുത്തിക്കൊല്ലാൻ ശ്രമിച്ചത്. കേസിൽ പൊലീസ് ചോദ്യം ചെയ്ത ബിജെപി തൃശൂർ ജില്ലാ നേതാവ് സുജയ് സേനന്റെ അനുയായികളാണ് ഇതിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത്.