ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോണില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയോട് പരാതി , ഫോണുമായി എംഎൽഎ വീട്ടിൽ

0
76

 

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോണില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് പരാതി പറഞ്ഞ ചെല്ലാനം സ്വദേശിയായ വിദ്യാർത്ഥി ജോസഫ് ടോണിന് ഫോൺ ലഭിച്ചു.ഏഷ്യാനെറ്റ് ന്യൂസിലെ ‘മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോണില്ലെന്ന് വിദ്യാർത്ഥി പരാതി പറയുകയായിരുന്നു.

മന്ത്രി അപ്പോൾ തന്നെ എംഎൽഎ കെ ജെ മാക്‌സിയെ വിളിച്ച് ജോസഫ് ഡോണിന് ഫോൺ ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകി. ശനിയാഴ്ച ഉച്ചക്ക് എംഎൽഎ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് ഫോൺ കൈമാറിയത്.

ശക്തമായ മഴയത്തുടർന്ന് വെള്ളം കയറിയ കൊച്ചുവീട്ടിൽ ജോസഫും ആറാംക്ലാസുകാരൻ അനിയനും ഓൺലൈൻ ക്ലാസിന് ഫോൺ ഉണ്ടായിരുന്നില്ല. വാടക വീട്ടിൽ താമസിക്കുന്ന ഇവരുടെ കുടുംബം പുതിയ വീട് പണി തുടങ്ങിയെങ്കിലും വേലിയേറ്റകാലത്ത് ജോലിയില്ലാതായതോടെ നിലച്ചു. ഇരുവരുടെയും വലിയ സ്വപ്നമാണ് ഒറ്റ ഫോൺകോളിലൂടെ മന്ത്രി നടപ്പാക്കിക്കൊടുത്തത്.

കെജെ മാക്‌സി എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്

ജോസഫ് ഡോണിന് പഠന സഹായമായി മൊബൈൽ ഫോൺ കൈമാറി.

ഏഷ്യാനെറ്റ് ന്യൂസിലെ മന്ത്രിയോട് സംസാരിക്കാം എന്ന പരിപാടിയുടെ ഭാഗമായി ചെല്ലാനം സ്വദേശിയായി ഈ കൊച്ചുമിടുക്കൻ പഠനത്തിനായി ഫോൺ ഇല്ല എന്ന കാര്യം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

മന്ത്രി അപ്പോൾ തന്നെ എന്നെ വിളിച്ച് ജോസഫ് ഡോണിന് ഫോൺ ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോൺ കൈമാറി…