മുംബൈയിലും രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും സെഞ്ചൂറി അടിച്ച് പെട്രോൾവില

0
92

 

മുംബൈയിലും രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും പെട്രോൾവില ലിറ്ററിനു 100 രൂപ കടന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ മറ്റു ചില നഗരങ്ങളിൽ പെട്രോൾ വില നേരത്തെ 100 രൂപയിൽ കൂടുതലായി.

ശനിയാഴ്‌ച മുംബൈയിൽ പെട്രോളിന്‌ 100.19 രൂപയും ശ്രീഗംഗാനഗറിൽ 100.15 രൂപയുമായിരുന്നു. ഡീസലിനു യഥാക്രമം 92.17 രൂപ, 97.99 രൂപ വീതം.