പുതിയ വെല്ലുവിളി: ​അ​തി​വേ​ഗം പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടെ​ത്തി

0
85

ലോകത്തിന് പുതിയ വെല്ലുവിളിയായി അ​തി​വേ​ഗം പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടെ​ത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്.

ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസിന്റെ സങ്കര ഇനമാണ് പുതിയ വൈറസെന്ന് ഗവേഷകർ പറഞ്ഞു. വിയറ്റ്‌നാം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. ഈ ​വൈ​റ​സ് അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യാ​ണ് വി​യ​റ്റ്നാം ആ​രോ​ഗ്യ​മ​ന്ത്രി മ​ന്ത്രി ങ്‌​യു​യാ​ൻ ത​ൻ ലോം​ഗ് പ​റ​ഞ്ഞു.