എറണാകുളത്ത് കാണാതായ എഎസ്ഐ തിരികെയെത്തി

0
65

എറണാകുളം പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെയെത്തി . ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു.

എ എസ് ഐയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പള്ളുരുത്തി പോലീസ് അന്വേഷണം നടത്തന്നെയാണ് എ എസ് ഐ തിരിച്ചെത്തിയത്

സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിൻറെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളിയിരുന്നു.

ഉത്തംകുമാർ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. തനിക്ക് മാത്രമായി മെമ്മോ ലഭിച്ചതിന്റെ വിഷമത്തിൽ ആണ് നാട് വിട്ടതെന്ന് എ എസ് ഐ പറഞ്ഞതായി പള്ളുരുത്തി സിഐ പറഞ്ഞു. ​ഗുരുവായൂർ ആയിരുന്നു എന്നാണ് എ എസ് ഐ മൊഴി നൽകിയത്. സ്‌ഥിരമായി താമസിച്ച് ഡ്യൂട്ടിക്ക് വരുന്നതിനാലാണ് ഉത്തംകുമാറിന് മെമ്മോ നൽകിയത് എന്നും സിഐ പറഞ്ഞു.