ലക്ഷദ്വീപിന് പിന്തുണ : കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കവരത്തി പഞ്ചായത്ത്

0
75

ലക്ഷദ്വീപിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ പിന്തുണ ആവശ്യപ്പെട്ട് കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കവരത്തി പഞ്ചായത്ത്.കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കത്തു നല്‍കി.

ലക്ഷദ്വീപിന് പിന്തുണ നൽകണമെന്നും തുടര്‍സമരങ്ങളില്‍ ഒപ്പം ഉണ്ടാകണമെന്ന് കത്തില്‍ പറയുന്നു.ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതുവരെ വരെ പിന്തുണ പ്രതീക്ഷിക്കുന്നതായും കവരത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തില്‍ പറയുന്നു. ലക്ഷദ്വീപിന് പ്രശ്‌നം ഉണ്ടെന്ന് തോന്നിയപ്പോള്‍ ഒപ്പം നിന്നതിന് കത്തില്‍ നന്ദി രേഖപ്പെടുത്തി.

അതേസമയം സേവ് ലക്ഷദീപ് ഫോറം ആദ്യ യോഗം ജൂണ്‍ 1 ന്‍ കൊച്ചിയില്‍ ചേരും. ഭരണപരിഷ്‌കാരങ്ങള്‍ നിയമപരമായി നേരിടാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരുന്നു.