Sunday
11 January 2026
28.8 C
Kerala
HomeIndiaരാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

 

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തില്‍ താഴെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആശ്വാസത്തില്‍ രാജ്യം.24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,65,553 കേസുകളാണ്. 3,460 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയര്‍ന്നു. ഇതുവരെ 3,25,972 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. പത്തുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 21,20,66,614 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments