ജാതി അധിക്ഷേപം : നടി യുവിക ചൗധരിക്കെതിരെ കേസ്

0
72

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹമാധ്യമത്തിലൂടെയാണ് യുവിക ജാതി അതിക്ഷേപിച്ച് സംസാരിച്ചത്.വീഡിയോ വൈറലായതോടെ നടിക്കെതിരേ പരാതി നൽകുകയായിരുന്നു. ഹരിയാന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ദളിത് സാമൂഹ്യ പ്രവർത്തകൻ രജത് കൽസാനാണ് പരാതിക്കാരൻ. ദളിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമർപ്പിച്ചു. പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താൻ ഉപയോഗിച്ച വാക്കിന്റെ അർത്ഥം അറിയില്ല എന്നതായിരുന്നു യുവികയുടെ വിശദീകരണം.