ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും തിരുവനന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍

0
55

ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സുഹൃത്തും മരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വീട് വാടകക്കെടുത്തത്‌. രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച്‌ റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ശ്രീകാര്യം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റൂബി ബാബുവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പുമുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കുക. Toll free helpline number: 1056)