കാർഷിക മേഖലയുടെ പോരാട്ട നായകന് 56. ആം പിറന്നാൾ ; ആശംസകളുമായി അണികളും നേതാക്കളും

0
71

കേരള കോൺഗ്രസ് (എം.) സീനീയർ നേതാവായിരുന്ന കെ.എം. മാണി യുടേയും കുട്ടിയമ്മയുടേയും മകനായി 1965 മെയ് 29 ന് ജനനം. യെർക്കാട് മോൺഫോർട്ട് വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളേജിൽ നിന്ന് ഡിഗ്രി ശേഷം കോയമ്പത്തൂർ പി എസ് ജി കോളേജിൽ ചേർന്നു എംബിഎ നേടി പഠനം പൂർത്തിയാക്കി.

ജോസ് കെ. മാണി (ജനനം:മെയ് 29,1965) 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു.[1] കേരള കോൺഗ്രസ് (എം) ഗ്രൂപ്പിന്റെ ജോസ് പക്ഷത്തിൻ്റെ നേതാവാണ്‌. നിലവിൽ ഇടതു മുന്നണിയിലെ അംഗം ആണ്

കേരള കോൺഗ്രസിൻ്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം.)ലൂടെയാണ് രാഷ്ട്രീയ പ്രവേശനം.1999-ൽ യൂത്ത്ഫ്രണ്ട് (എം.) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി രാഷ്ട്രീയത്തിലെത്തിയ ജോസ് 2002-ൽ യൂത്ത് ഫ്രണ്ട് (എം.) സംസ്ഥാന പ്രസിഡൻ്റായി.

2004-ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു എങ്കിലും പി.സി. തോമസ് നോട് പരാജയപ്പെട്ടു. പിന്നീട് നടന്ന 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2007-ൽ കേരള കോൺഗ്രസ് (എം.)ൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2013-ൽ കേരള കോൺഗ്രസ് (എം.) വൈസ് ചെയർമാനായ ജോസ് കെ.മാണിയെ 2020-ൽ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു.

2016-ൽ 34 വർഷം അംഗമായി തുടർന്ന യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫ്ൽ ചേരാൻ സമ്മതിച്ചതിനെ തുടർന്ന് 2018 ജൂണിൽ യു.ഡി.എഫ് ൻ്റെ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കാർഷിക മേഖലയുടെ പോരാട്ട നായകന് ആശംസകളുമായി അണികളും നേതാക്കളും.