മുടവൻമുകൾ സമര പോരാളി നേശമ്മ അന്തരിച്ചു

0
72

എകെജിക്കൊപ്പം മുടവൻമുകൾ സമരത്തിൽ പങ്കെടുത്ത കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിൻ പുല്ലുകുളത്ത് നേശമ്മ (91) അന്തരിച്ചു. വാർധക്യകാല അസുഖത്തെതുടർന്ന്‌ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. രാജകുടുംബം കൈവശം വെച്ചിരുന്ന മുടവന്മുകളിലെ മിച്ചഭൂമി പാവങ്ങൾക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് 1970 മെയ് 25 ന് കർഷക സമരം ആരംഭിച്ചപ്പോൾ എകെജിക്കൊപ്പം സമരത്തിൽ പങ്കാളിയായി. തുടർന്ന് കർഷക തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. കർഷകസമരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. മരണം വരെയും ഇടതു സഹയാത്രികയായിരുന്നു.