Sunday
11 January 2026
24.8 C
Kerala
HomeKeralaഅധികാരതുടർച്ച അസാധാരണ ജനവിധി: ഗവർണർ

അധികാരതുടർച്ച അസാധാരണ ജനവിധി: ഗവർണർ

പിണറായി സർക്കാരിന്റെ അധികാരതുടർച്ച അസാധാരണ ജനവിധി ആണെന്ന്‌ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ്‌ സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃകയ്യാണ്. കോവിഡ്‌ വ്യാപനം പിടിച്ചു നിർത്താനായി. കോവിഡ്‌ മരണനിരക്കും കുറയ്‌ക്കാനായി. ക്ഷേമപ്രവർത്തനത്തിലൂടെ സാമ്പത്തികമാന്ദ്യം കുറക്കാൻ സാധിച്ചു. കോവിഡ്‌ രണ്ടാം വ്യാപനത്തിലും സാമ്പത്തിക പ്രതിസന്ധി മറികടന്ന്‌ ഭക്ഷ്യകിറ്റുകൾ നൽകി. ക്ഷേമപദ്ധതികളിൽ അംഗമല്ലാത്ത ബിപിഎൽ കുടുംബങ്ങൾക്ക്‌ 1000 കോടി ചെലവിട്ടു.

 

19 ലക്ഷം കുടുംബങ്ങള്‍ക്ക് 400 കോടി രൂപയുടെ ഭക്ഷ്യകിറ്റുകള്‍നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും.

മെയ്‌ 31, ജൂൺ 1, 2 തിയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും 3ന്‌ സർക്കാർ കാര്യവും നടക്കും. നാലിന്‌ പുതുക്കിയ സംസ്‌ഥാന ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ടും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. 7, 8, 9 തിയതികളിൽ ബജറ്റിനെ കുറിച്ച്‌ പൊതു ചർച്ച നടക്കും. 10 നാണ്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌. 11ന്‌ സർക്കാർ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന്‌ ധനവിനിയോഗ രണ്ടാംനമ്പർ ബിൽ പരിഗണിച്ച്‌ സഭ അനിശ്‌ചിത കാലത്തേക്ക്‌ പിരിയും. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എം ബി രാജേഷും ചേർന്ന്‌ സ്വീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments