Friday
19 December 2025
21.8 C
Kerala
HomeEntertainmentപതിനാറ് വർഷങ്ങൾക്ക് ശേഷം സേതു രാമയ്യർ സിബിഐ വീണ്ടുമെത്തുന്നു

പതിനാറ് വർഷങ്ങൾക്ക് ശേഷം സേതു രാമയ്യർ സിബിഐ വീണ്ടുമെത്തുന്നു

പതിനാറ് വർഷങ്ങൾക്ക് ശേഷം സേതു രാമയ്യർ സിബിഐ വീണ്ടുമെത്തുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ അഞ്ചാം ഭാഗം കെ മധു- എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ തന്നെയാണ് ഒരുങ്ങുന്നത്.

അഞ്ചാം പതിപ്പിൽ ആശ ശരത്, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ എന്നിവരും ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറികുറിപ്പാണ് സിബിഐ സിനിമ പരമ്പരയിലെ ആദ്യ ചിത്രം. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മുകേഷ്, ജഗതി എന്നിവരും മുഖ്യവേഷത്തിലെത്തി.

രണ്ടാം ഭാഗമായി 1989ൽ ഇറങ്ങിയ ജാഗ്രതയിൽ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരായി വീണ്ടുമെത്തി. 2004ൽ സേതുരാമയ്യർ സിബിഐ എന്ന പേരിൽ മൂന്നാം ഭാഗമിറങ്ങിയപ്പോൾ മമ്മൂട്ടി, ജഗതി ശ്രീകുമാർ, മുകേഷ് എന്നിവരും ഒപ്പം വിനീത് കുമാറും പ്രധാന താരങ്ങളായി.

2005ലാണ് നാലാം പതിപ്പ് എത്തിയത്. നേരറിയാൻ സിബിഐ എന്ന സിനിമയിൽ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവർക്കൊപ്പം ജിഷ്ണുവും മുഖ്യതാരമായി.

 

RELATED ARTICLES

Most Popular

Recent Comments