പ്രമുഖ ഓൺലൈൻ സേവനദാതാക്കളായ ആമസോൺ പ്രശസ്ത ഹോളിവുഡ് സിനിമാ നിർമ്മാണ കമ്പനി എംജിഎം (മെട്രോ ഗോൾഡ്വിൻ മേയർ) സ്റ്റുഡിയോ വാങ്ങാൻ ധാരണയായി. ഓൺലൈൻ വീഡിയോ സ്ട്രീമിംഗിൽ കൂടുതൽ കരുത്തരാകാനാണ് 845 കോടി ഡോളറിൻറെ ഇടപാട്.
2017 ൽ ഗ്ലോസർ ഹോൾ ഫുഡ് 1,400 കോടി ഡോളറിന് ഏറ്റെടുത്തശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്. ഒടിടി പ്ലാറ്റ്ഫോമുകളായി ഡിസ്നി പ്ലസും എടി ആൻഡ് ടിയും എച്ച്ജിടിവി, സിഎൻഎൻ, ഫൂഡ് നെറ്റ്വർക്ക്, എച്ച്ബിഒ എന്നിവയും സംയുക്തമായി പ്രവർത്തിക്കുമെന്ന് മേയ് 17 ന് വെളിപ്പെടുത്തിയിരുന്നു.
ആമസോണിൽ 20 കോടി പ്രൈം മെന്പർഷിപ്പുകളാണ് ഉള്ളത്. ഇതിൽ എത്രപേർ ഇവരുടെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോ ഉപയോഗിക്കുന്നുണ്ടെന്ന് കന്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രൈം വീഡിയോയ്ക്കു പുറമേ ഐഎംഡിബി ടിവിയിലൂടെ സൗജന്യമായും ആമസോൺ വീഡിയോ സംപ്രേഷണം നടത്തുന്നുണ്ട്. ഇതിൽവരുന്ന പരസ്യങ്ങളിലൂടെയാണ് കന്പനി വരുമാനം കണ്ടെത്തുന്നത്.