യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

0
69

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ കനത്തമഴ. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വയനാടും മലപ്പുറവും കാസര്‍കോടും ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ, ഇടുക്കി കല്ലാര്‍കുറ്റി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട ജില്ലയില്‍ കനത്തമഴയാണ് ലഭിക്കുന്നത്. മലയോരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം.
പമ്പയിലും അച്ചന്‍ കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറത്ത് കോള്‍നിലങ്ങളില്‍ വലിയ കൃഷിനാശം ഉണ്ടായി. തിരുവനന്തപുരത്ത് കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ കണ്ണമ്മൂലയിൽ ഒരാള്‍ മരിച്ചു. തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.