Sunday
21 December 2025
31.8 C
Kerala
HomeKeralaതിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കോവിഡ് ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കോവിഡ് ബാധിച്ച്‌ മരിച്ചു

 

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കോവിഡ് ബാധിച്ച്‌ മരിച്ചു. വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 52 വയസായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.

കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. നാടക പ്രവർത്തകൻ, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷൻ ലീഗ് രൂപതാ സെക്രട്ടറി എന്നീ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം ശാന്തി കവാടത്തിൽ.

RELATED ARTICLES

Most Popular

Recent Comments