ചന്ദ്രഗ്രഹണം, സൂപ്പര്‍ മൂണ്‍, രക്‌ത ചന്ദ്രിക ബുധനാഴ്‌ച ആകാശത്ത്‌ അപൂര്‍വ പ്രതിഭാസം

0
64

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ബുധനാഴ്‌ച. അന്നു തന്നെ രക്‌തചന്ദ്രിക, സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളും ദൃശ്യമാകും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 2.17 നാണു ചന്ദ്രഗ്രഹണം തുടങ്ങുന്നത്‌. വൈകിട്ട്‌ 7.19 വരെ നീളും. ഗ്രഹണത്തിന്റെ ഭാഗമായി ചന്ദ്രന്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണു രക്‌തചന്ദ്രിക.

ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്തെത്തുന്ന ദിവസമാണു സൂപ്പര്‍ മൂണായി പരിഗണിക്കുന്നത്‌.ഈ ദിവസം ചന്ദ്രനെ പതിവില്‍കൂടുതല്‍ വലിപ്പത്തില്‍ കാണാനാകും. നവംബര്‍ 19 നാണ്‌ അടുത്ത ചന്ദ്രഗ്രഹണം. അടുത്ത മാസം 10 നും ഡിസംബര്‍ നാലിനും സൂര്യഗ്രഹണമുണ്ടാകും.