Thursday
18 December 2025
20.8 C
Kerala
HomeKeralaസംസ്ഥാനത്ത് മലഞ്ചരക്ക്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ നി​ശ്ചി​ത ദി​വ​സം തു​റ​ക്കാം

സംസ്ഥാനത്ത് മലഞ്ചരക്ക്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ നി​ശ്ചി​ത ദി​വ​സം തു​റ​ക്കാം

 

സംസ്ഥാനത്ത് മലഞ്ചരക്ക് കടകൾ ഉൾപ്പെടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ നി​ശ്ചി​ത ദി​വ​സം തു​റ​ക്കാം. മലഞ്ചരക്ക് കടകൾ വയനാട്, ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവുമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

മഴക്കാലത്ത് റബർ തോട്ടങ്ങളിൽ സ്ഥാപിക്കേണ്ട റെയിൻ ഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നിർമ്മാണപ്രവർത്തനവുമായി ബന്ധപ്പെട്ട സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാനും നിശ്ചിത ദിവസം അനുമതി നൽകും. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയില്ല. മുൻപ് ഇത്തരം വാഹനങ്ങൾ തടഞ്ഞിരുന്നു.

RELATED ARTICLES

Most Popular

Recent Comments