ആലപ്പുഴയിൽ രണ്ടുപേർ വീടിനകത്ത് മരിച്ച നിലയിൽ

0
75

 

ആലപ്പുഴ തുറവൂരിൽ രണ്ടുപേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാവടി സ്വദേശികളായ ബൈജു (48), സ്റ്റീഫൻ (50) എന്നിവരെയാണ് തുറവൂരിലെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പകൽ 11.30 ഓടെയാണ് രണ്ടുപേരെയും മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.

വീട്ടിനകത്തുനിന്നും സാനിട്ടയ്‌സറും ഗ്ലാസുകളും കണ്ടെത്തി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.