പതിനഞ്ചാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 140 അംഗനിയമസഭയില്‍ 53പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 135– മതായി സത്യവാചകം ചൊല്ലി. വി ഡി സതീശൻ 110–ാംമതായും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എഴുപത്തിനാലാമതായും രമേശ് ചെന്നിത്തല 95–ാമതായും സത്യപ്രതിഞ്ജ ചെയ്തു. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. എം ബി രാജേഷ്, പി സി വിഷ്ണുനാഥ് എന്നിവരാണ് സ്പീക്കർ സ്ഥാനാർത്ഥികൾ. 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
മുഖ്യമന്ത്രി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയൻ ഭരണത്തുടർച്ച നേടി ചരിത്രം കുറിച്ചതാണ് പതിനഞ്ചാം നിയമസഭയുടെ മുഖ്യസവിശേഷത. 99 സീറ്റുകൾ നേടി എൽഡിഎഫിന് തിളക്കമാർന്ന ജയമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നേടിയത്. നിറഞ്ഞ കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെ അംഗങ്ങൾ സ്വീകരിച്ചത്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ദൈവനാമത്തിൽ കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം പാല എംഎൽഎ മാണി സി കാപ്പനും, മൂവാറ്റുപ്പുഴ എംഎൽഎ മാത്യൂ കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിപ്രതിജ്ഞ ചെയ്തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ ആന്റണി ജോൺ ദൈവനാമത്തിലാണ് സത്യപ്രതിഞ്ജ ചെയ്തത്. എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവർ സഗൗരമാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി വി അബ്ദുറഹ്മാൻ, നെന്മാറ എംഎല്‍എ കെ ബാബു, കോവളം എംഎല്‍എ എം വിന്‍സെന്‍റ് അംഗങ്ങള്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയില്ല.