സി​ബി​എ​സ്ഇ പ​രീ​ക്ഷ; അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ട്ടു

0
52

 

 

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം.

സി​ബി​എ​സ്ഇ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വി​ട്ടു. പ​രീ​ക്ഷ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഇ​ന്ന​ത്തെ ഉ​ന്ന​ത യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്റ്റം​ബ​റി​ലോ അ​തി​നു​ശേ​ഷ​മോ പ​രീ​ക്ഷ ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

അ​തേ​സ​മ​യം പ​രീ​ക്ഷ ന​ട​ത്തേ​ണ്ടെ​ന്നും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യും മ​ഹാ​രാ​ഷ്ട്ര​യും ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല പ​രീ​ക്ഷ​ക​ൾ മാ​ത്രം ന​ട​ത്താ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദ്ദേ​ശി​ച്ചു. പ​രീ​ക്ഷ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ക്കാം എ​ന്ന നി​ർ​ദ്ദേ​ശ​വും ച​ർ​ച്ച​യാ​യി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വാ​ക്സീ​ൻ എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ട്ടു.

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​നാ​ണ് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​ന് സ്ഥി​തി വി​ല​യി​രു​ത്തി തീ​രു​മാ​നം എ​ടു​ക്കാ​നും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.