മൂന്നര കോടിയുടെ കൊടകര കുഴൽപ്പണം; ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറിയോ അതോ വർ​ഗീയ കലാപമോ; നേരറിയാൻ ഓട്ടോപ്സി

0
80

ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന വ്യവസ്ഥയാണ് ജനാധിപത്യം. തെരഞ്ഞെടുപ്പ് ഈ വ്യവസ്ഥയുടെ മർമ്മപ്രധാനമായ ഘടകമാണ്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുക എന്നത് ബി ജെ പി യുടെ അപ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്. ഇ വി എം അട്ടിമറി മുതൽ പണം നൽകി എം എൽ എ മാരെയും ഉദ്യോഗസ്ഥരെയും വോട്ടര്മാരെയും വിലക്കെടുക്കുന്നതുൾപ്പടെയുള്ള നെറികേടുകൾ ഇതിനായി ബി ജെ പി, ആർ എസ് എസ് സംഘം ഉപയോഗിച്ച് വരുന്നുണ്ട്.