എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ അടുത്ത 14 മണിക്കൂര്‍ ലഭ്യമാവില്ലെന്ന് അറിയിപ്പ്

0
92

 

 

എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം മുതലാണ് സേവനം ലഭ്യമാവാതെ വരുന്നത്. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല.ട്വിറ്ററിലാണ് എസ്‌ബി‌ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതല്‍ ആര്‍‌ടി‌ജി‌എസ് സേവനങ്ങള്‍ ലഭ്യമാകും.

ഈ മാസം 7, 8 തീയതികളില്‍ അറ്റകുറ്റപ്പണി കാരണം എസ്‌ബി‌ഐയുടെ ഓണ്‍ലൈന്‍ സേവനങ്ങളെ ബാധിച്ചിരുന്നു.രാജ്യത്താകമാനം 22,000 ശാഖകളും 57,889 ല്‍ അധികം എടിഎമ്മുകളും ഉള്ള എസ്‌ബി‌ഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. ഡിസംബര്‍ 31 വരെ 85 മില്യണ്‍ ഇന്റര്‍നെറ്റ് ബാങ്കിംഗും 19 മില്യണ്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോക്താക്കളും എസ്ബിഐയ്ക്ക് ഉണ്ട്. എസ്‌ബി‌ഐ യോനോയ്ക്ക് 34.5 മില്യണിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്.