തമിഴ്‌നാട്ടില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

0
101

കൊവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടാകാത്ത സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്.ഇന്നും നാളെയും രാത്രി 9 മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം.

ഈ രണ്ടുദിവസം സംസ്ഥാനത്ത് പൊതുഗതാഗതവും ഉണ്ടായിരിക്കും. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

സംസ്ഥാനത്തെ എ.ടി.എമ്മുകളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതവും പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളും അനുവദിക്കും.