വാക്‌സിന്‍ മറിച്ചു വിറ്റു, ബംഗളുരുവിൽ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ

0
62

സൗജന്യമായി വിതരണം ചെയ്യാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കോവിഡ് വാക്‌സിന്‍ മറിച്ചു വിറ്റ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ പുഷ്പിത, ബന്ധു പ്രേമ എന്നിവരെയും മറ്റൊരാളേയുമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടന്നുവരുന്നതായി ബംഗളൂരു പൊലീസ് അറിയിച്ചു.

ഡോ പുഷ്പിത തലക്കാലികാടിസ്ഥാനത്തിലാണ് ജോലി ചെയ്തുവന്നിരുന്നത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച വാക്‌സിന്‍ ഡോ. പുഷ്പിത പ്രേമയുടെ വീട്ടിലെത്തിച്ചാണ് മറിച്ചു വിറ്റത്. 500 രൂപയ്ക്കാണ് ഇവര്‍ വാക്‌സിന്‍ വിറ്റത്.