ഇന്ധനവില കുതിക്കുന്നു: പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്.

0
67

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14 രൂ​പ​യും ഡീ​സ​ലി​ന് 88.32 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95.02 രൂ​പ​യും ഡീ​സ​ലി​ന് 90.08 രൂ​പ​യു​മാ​ണ് ഇ​ന്നു​ള്ള​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്‌. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല​യി​ല്‍ 20 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ മേ​യ് മാ​സം കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല 71 രൂ​പ​യാ​യി​രു​ന്നു.