രാജ്യത്ത് 2,59,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
58

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,209 പേർ കോവിഡ് മൂലം മരിച്ചു. 3,57,295 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,60,31,991 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,27,12,735 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,91,331 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 30,27,925 സജീവ രോഗികളുണ്ട്.രാജ്യത്ത് ഇതുവരെ 19,18,79,503 വാക്‌സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.