ക്യാമറാമാൻ വി ജയറാം കോവിഡ് ബാധിച്ച് മരിച്ചു

0
67

 

തെന്നിന്ത്യയിലെ പ്രമുഖ ക്യാമറാമാൻ വി ജയറാം കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസം മുമ്പാണ് ജയറാമിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുഗ് സിനിമകളിൽ നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, തെലുഗിലെ സൂപ്പർതാരങ്ങളായ എൻ ടി ആർ, ചിരഞ്ജീവി, അക്കിനേനി നാഗേശ്വരറാവു, ബാലകൃഷ്ണ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ദേവാസുരം, ആവനാഴി, അടിമകൾ ഉടമകൾ, മൃഗയ, അപാരത, അനുരാഗി, ആൾക്കൂട്ടത്തിൽ തനിയെ (അസിസ്റ്റന്റ് ക്യാമറാമാൻ) തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്‌.